അങ്കണവാടികള്‍

 

അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

അമ്മയുടെയും കുഞ്ഞിന്റെയും സമഗ്ര വികസനത്തിനായി

സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (Integrated Child Development Services - ICDS). അങ്കണവാടികളിലൂടെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 0 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • 0 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുക.
  • കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ച ഉറപ്പാക്കുക.
  • ശിശുമരണനിരക്കും പോഷകാഹാരക്കുറവും കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • സ്കൂൾ പ്രവേശനത്തിന് മുമ്പുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകുക.
  • ആരോഗ്യം, പോഷണം, ശുചിത്വം എന്നിവയെക്കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കുക.

അങ്കണവാടികളിലൂടെ ലഭ്യമാക്കുന്ന സേവനങ്ങൾ

വിഭാഗംലഭ്യമാക്കുന്ന സേവനങ്ങൾ
6 മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാഹാരം, അമൃതം ന്യൂട്രിമിക്‌സ്, സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ, വളർച്ചാ നിരീക്ഷണം, ആരോഗ്യ പരിശോധന എന്നിവ.
3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാഹാരം, സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന, വളർച്ചാ നിരീക്ഷണം എന്നിവ.
ഗർഭിണികൾഅനുപൂരക പോഷകാഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തിവയ്പ്പ്, ഗർഭകാല പരിശോധന, പോഷക-ആരോഗ്യ ബോധവൽക്കരണം എന്നിവ.
മുലയൂട്ടുന്ന അമ്മമാർഅനുപൂരക പോഷകാഹാരം, പ്രസവാനന്തര പരിശോധന, ആരോഗ്യ-പോഷക ബോധവൽക്കരണം, ശിശുപരിപാലന നിർദ്ദേശങ്ങൾ എന്നിവ.
കൗമാരക്കാരായ കുട്ടികൾകൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷ BMI/വിളർച്ച നിർണയം, കൗമാരക്ലാസ്/കൗമാര ക്ലബുകൾ, സ്‌കൂൾ കൊഴിഞ്ഞു പോക്ക് തടയുക, സൈക്കോ സോഷ്യൽ കൗണ്‍സിലറുടെ സേവനം.

പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സംരക്ഷണവും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY).

  1. ആദ്യത്തെ ജീവനുള്ള കുഞ്ഞിനായി ധനസഹായം ലഭ്യമാണ്.
  2. ഗർഭകാല രജിസ്ട്രേഷൻ, ആരോഗ്യ പരിശോധന, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
  3. അർഹരായ ഗർഭിണികൾക്ക് നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക സഹായം ലഭിക്കും.
  4. ആദ്യ പ്രസവത്തിന് 5000 രൂപ സഹായം,
    രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.

 

പോഷൺ അഭിയാൻ (Poshan Abhiyaan)

ഇന്ത്യയിലെ കുട്ടികൾ, സ്ത്രീകൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരിലെ പോഷകാഹാരക്കുറവ് കുറയ്ക്കുന്നതിനായി ആരംഭിച്ച ദേശീയ പോഷണ ദൗത്യമാണ് പോഷൺ അഭിയാൻ.

  • പോഷകാഹാരക്കുറവ്, വളർച്ചാ മുരടിപ്പ്, വിളർച്ച എന്നിവ കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷക നില മെച്ചപ്പെടുത്തുക.
  • ജനപങ്കാളിത്തത്തോടെ പോഷകാഹാര ബോധവൽക്കരണം ശക്തിപ്പെടുത്തുക.

 

അടിയന്തര സഹായ നമ്പറുകൾ

സേവനംഹെൽപ് ലൈൻ നമ്പർ
ചൈൽഡ് ലൈൻ (Childline)1098
വനിത ഹെൽപ്പ് ലൈൻ (Women Help Line)181

ശ്രദ്ധിക്കുക: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മുകളിൽ നൽകിയിട്ടുള്ള ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ (2026-27)

 

ക്രമ നംസെന്റർ നം.അങ്കണവാടി വർക്കറുടെ പേര്അങ്കണവാടിയുടെ പേര് / സ്ഥലംവാർഡ് നംവാർഡ് പേര്ഫോൺ
144രാജികുളങ്ങര വെളി13പൂച്ചാക്കല്‍9995747878
245രമ്യമോൾആലുങ്കൽ ഭാഗം12ആലുങ്കല്‍ ബസാര്‍7902871920
346ബിന്ദു വി ആർകുഞ്ചരത്ത്18നാല്‍പ്പത്തെണ്ണീശ്വരം7559882153
447ഖദീജ ഉമ്മഅരങ്കശ്ശേരി13പൂച്ചാക്കല്‍9037132384
548ഷാഹിനഗീതാനന്ദപുരം11കൊട്ടടി9539423186
 649 ഉഷ എംഅഞ്ചുതുരുത്ത്10പള്ളികുളങ്ങര9288031428
 750 മിനി എംബ്ലോക്ക് ഓഫീസിന് സമീപം8ഓടംപള്ളി9656256191
 851 ജിനി മലയത്തില്‍10പള്ളികുളങ്ങര9947858490
 952 സീമ ടി വികണ്ണാട്ടുകലിങ്ക്8ഓടംപള്ളി9142788202
1053 രമദേവി കെഅരയങ്കാവ് ജെട്ടി8ഓടംപള്ളി8086534837
1154 നീനുപെരുമ്പളം ജംഗ്ഷൻ6മാരാപ്പള്ളി9072707290
1255 സുമ എം ആർഓഫീസ് പറമ്പ്5വാഴത്തറവെളി9539952757
1356  ശ്രീപ്രീയകണ്ണംതറ ഭാഗം3ചേലാട്ടുഭാഗം കിഴക്ക്9048395617
1457 ഉഷകുമാരി എം സിപുള്ളാറ്റുവെളി15പള്ളിവെളി9846145228
1558 സൗദ കെ എചേലാട്ടുഭാഗം ഈസ്റ്റ്3ചേലാട്ടുഭാഗം കിഴക്ക6238828467
1659 റമീന പി എപുത്തൻപാലം2പുതിയപാലം9562356147
1760 വിജയശ്രീ പി എൻചേലാട്ടുഭാഗം വെസ്റ്റ്2പുതിയപാലം9847974784
1861 ബിന്ദുഇലഞ്ഞിക്കൽ19കാരാളപതി7902804536
1962 സോഹജആന്നലത്തോട്20ആന്നലത്തോട്9946809204
2063 സലില യുവാലുമ്മേൽ20ആന്നലത്തോട്9048311882
2164 രത്നമ്മ കെ കെനാല്പത്തെണ്ണീശ്വരം19കാരാളപ്പതി9539987225
2265 ജയശ്രീ പിപള്ളികുളങ്ങര10പള്ളികുളങ്ങര9645349758
2366 മഞ്ജുഷ കെ എംആന്നലത്തോട് II7വീരമംഗലം9746679164
2467 ബിന്ദു കെ എസ്പനമ്പുകാട്ടുവെളി16തളിയാപറമ്പ്9142227296
2568 ഇന്ദിര പിഇടവഴീക്കൽ15പള്ളിവെളി9495823757
2696 ബിന്ദു പിപൂച്ചാക്കൽ14ശ്രീകണ്‍ഠേശ്വരം6282365762
2799 യാക്കിമ ജെ കെപെരുമ്പളം ഫെറി6മാരാപ്പള്ളി8606273127
28101 നിഷ എ പി ചിറക്കൽ16തളിയാപറമ്പ്7012596338
29107പി കെ സാവിത്രിഉരുവംകുളത്ത്17ഇടപ്പങ്ങഴി8111897452
30109 ഹണികമ്മ്യൂണിറ്റി ഹാൾ13പൂച്ചാക്കല്‍8086189113
31115 ജ്യോതിഷ്മണിഅരയങ്കാവ് ജെട്ടി9അരയങ്കാവ്ജെട്ടി9995085213
32120 ഫാത്തിമ അഷ്‌അറഫ്ചേലാട്ടുഭാഗം1തൃച്ചാറ്റുകുളം9539746241