വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

NSS HSS Panavally

എൻ.എസ്.എസ്.എൽ.പി സ്കൂൾ, പാണാവള്ളി

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എൻ.എസ്.എസ്.എൽ.പി സ്കൂൾ. അക്കാദമിക മികവിനൊപ്പം കലാ, കായിക, സാമൂഹിക പ്രവർത്തനങ്ങൾക്കും വിദ്യാലയം പ്രാധാന്യം നൽകുന്നു.1957 ല്‍ സ്ഥാപിതമായ ഈ സഹ-വിദ്യാഭ്യാസ സ്കൂള്‍ 1 മുതല്‍ 4 ക്ലാസപകള്‍ വരെ സേവനം നല്‍കുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഇത് നിയന്ത്രിക്കുന്നത്

NSS HSS Panavally

എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പാണാവള്ളി

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പാണാവള്ളി. നിരവധി പതിറ്റാണ്ടുകളായി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിവരുന്ന ഈ സ്ഥാപനം അക്കാദമിക മികവിനൊപ്പം കലാ, കായിക, ശാസ്ത്ര, സാമൂഹിക മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതാണ്. വിദ്യാർത്ഥികളുടെ സർവതോമുഖ വികസനത്തിന് പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചുവരുന്നു.വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് പാണാവള്ളി എന്‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ. തൃച്ചാറ്റുകുളം ശ്രീമഹാദേവന്റെ കാരുണ്ണ്യകടാക്ഷങ്ങൾ ഏറ്റുവാങ്ങി തൃച്ചാറ്റുകുളം ജങ്ക്ഷനിൽ ചേർത്തല അരൂക്കുറ്റി റോഡിനു സമീപമായി സ്ഥിതിചെയ്യുന്നു.

SNHSS Sreekandeswaram

എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂൾ, ശ്രീകണ്ഠേശ്വരം

കേരളത്തിലെ ആലപ്പുഴയിലെ പൂച്ചാക്കൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു സുസ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂൾ. സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായഈ സ്കൂൾ, സമഗ്രമായ വിദ്യാർത്ഥി വികസനത്തിനായി സമർപ്പിച്ചിരിക്കുന്നു, അക്കാദമിക്, കല, സാംസ്കാരീക വിദ്യാഭ്യാസം എന്നിവയുടെ മിശ്രിതം വാഗ്ദാനം ചെയ്യുന്നു.

SNHSS Sreekandeswaram

എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീകണ്ഠേശ്വരം

എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം. സാധാരണക്കാരായ കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പകലന്തിയോളം അന്നത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ അവരുടെ മക്കളെ ദൂര ദേശത്ത് വിട്ട് വിദ്യ അഭ്യസിക്കുവാൻ നിർവാഹം ഇല്ലായിരുന്ന കാലത്ത് ശ്രീകണ്ഠേശ്വരം 544 നമ്പർ ശാഖാ യോഗത്തിന് കീഴിൽ ഒരു ഹൈസ്കൂൾ തുടങ്ങുവാൻ ശാഖായോഗം പ്രവർത്തകർക്ക് അതിയായ ആഗ്രഹം ഉണ്ടാവുകയും എന്നാൽ അതിനുവേണ്ട സ്ഥല സൗകര്യങ്ങൾ ശാഖ യോഗത്തിന് ഇല്ലാതെ വരികയും ചെയ്ത സാഹചര്യത്തിൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗം ( എസ് എൻ ഡി പി യോഗം ) ഒരേക്കർ 69 സെന്റ് സ്ഥലവും ശാഖായോഗം പ്രസിഡന്റ് ശ്രീ. കെ കെ രാജപ്പൻ ഒരേക്കർ 33 സെന്റ് സ്ഥലവും നൽകിയതുകൊണ്ടാണ് ഹൈസ്കൂൾ സ്ഥാപിക്കുവാൻ സാധിച്ചത്. മന്ത്രിയും ചേർത്തല എംഎൽഎയും ആയിരുന്ന യശശരീരനായ ശ്രീ പി എസ് ശ്രീനിവാസൻ മുൻകൈയ്യെടുത്ത് സ്ഥല നിർണയം നടത്തുകയും 1984-ൽ ശ്രീ.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂൾ അനുവദിച്ചു ഉത്തരവിറക്കുകയും ചെയ്തു. 1978 കുന്നേ പറമ്പിൽ ശ്രീ കെ രാജപ്പൻ പ്രസിഡന്റ് ആയുള്ള 544 നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് 11 അംഗ ഭരണസമിതി അധികാരമേൽക്കുമ്പോൾ ശാഖാ യോഗത്തിന്റെ ആസ്തി വെറും 77 രൂപ മാത്രമായിരുന്നു. സ്വന്തം പേരിൽ ഒരു സെന്റ് സ്ഥലം പോലുമില്ലാതിരുന്ന ശാഖ യോഗത്തിന് കീഴിൽ ഇന്ന് ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി,ബിഎഡ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത് ശാഖായോഗം പ്രസിഡണ്ടായ ശ്രീ കെ കെ രാജപ്പന്റെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ശാഖായോഗം പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണയും സർവ്വോപരി ഗുരുദേവന്റെ കാരുണ്യവും കൊണ്ട് മാത്രമാണ്. 1984 -ൽ മൂന്ന് ഡിവിഷനുകളിലായി 103 വിദ്യാർത്ഥികളും, ശ്രീ ടി പി കുമാരൻ, ശ്രീമതിമാർ ബി ലൈല,പി ഇന്ദിരാദേവി,കെപി സുലേഖ, കെ വി കല,എൽ ലളിത എന്നീ അധ്യാപകരും ക്ലർക്ക് ജോർജ്ജ് തോമസും ഓഫീസ് സ്റ്റാഫ് ആർ സദാനന്ദനും ചേർന്ന് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1987-ൽ ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് 96% വിജയത്തോടെ, എ വി വത്സൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ ജൈത്ര യാത്ര ആരംഭിച്ചു.

NSS HSS Panavally

ഗവൺമെന്റ് യു.പി സ്കൂൾ, ഓടംപള്ളി

1900 കാലഘട്ടം. തിരുവിതാംകൂർ രാജാവ് അരൂക്കുറ്റി ചൌക്കയിൽ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാൻ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയർന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകൾ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിൻറെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദർനത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയിൽ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്. രാജാവിൻറെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവർക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയർക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സ്ക്കൂൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ചെമ്പിലരയൻറെ അനുയായികൾക്ക് ഈ പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തൻറെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ചെമ്പിലരയൻറെ സങ്കടം ബോദ്ധ്യമായ രാജാവ് അവർക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായർ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോർ തറവാട് കാരണവർക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയിൽ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ൽ ഓടമ്പള്ളി സ്ക്കൂൾ സ്ഥാപിതമായി.

NSS HSS Panavally

ഗവൺമെന്റ് എൽ.പി സ്കൂൾ, തളിയാപറമ്പ്

പാണാവള്ളി പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെളിച്ചം എത്തിക്കുന്നതിൽ തളിയപറമ്പ് എൽ.പി സ്കൂൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹികവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ, പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകാനാണ് ഈ വിദ്യാലയം ആരംഭിച്ചത്.വർഷങ്ങളായി തലമുറകളെ വാർത്തെടുത്ത ഈ സ്കൂൾ, പ്രദേശത്തിന്റെ സാമൂഹിക വളർച്ചയുടെയും ചരിത്രത്തിന്റെയും അവിഭാജ്യ ഘടകമാണ്. സ്കൂളുമായി ചേർന്നു പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ഈ പ്രദേശത്തിന്റെ സാംസ്കാരിക-കായിക രംഗങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സർവതോമുഖ വികസനത്തിന് പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചുവരുന്നു.

NSS HSS Panavally

ഗവൺമെന്റ് എൽ.പി സ്കൂൾ, തൃച്ചാറ്റുകുളം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ (തുറവൂർ/തൈക്കാട്ടുശ്ശേരി മേഖല) സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ (GLPS) തൃച്ചാറ്റുകുളം. വർഷങ്ങളായി പ്രദേശത്തെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകരുന്ന ഈ വിദ്യാലയം, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.

SNHSS Sreekandeswaram

എം.എ.എം എൽ.പി സ്കൂൾ, പാണാവള്ളി

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പനവള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ പ്രാഥമിക വിദ്യാലയമാണ് എം.എ.എം.എൽ.പി.എസ് പാണാവള്ളി (MAMLPS Panavally). 1920-ൽ സ്ഥാപിതമായ ഈ സ്കൂൾ, തലമുറകളായി പ്രദേശത്തെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകി വരുന്നു.പാണാവള്ളിയിലെ പ്രധാന ലാൻഡ്മാർക്കായ സെന്റ് അഗസ്റ്റിൻ ചർച്ചിനും (St. Augustine Church) മദീന പടിപ്പുരവീട് കുളത്തിനും സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

SNHSS Sreekandeswaram

അസ്സീസി സ്പെഷ്യൽ സ്കൂൾ

കേരളത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് അസീസി സ്‌പെഷ്യൽ സ്‌കൂൾ (Assisi Special School). മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വ്യക്തിഗത പരിചരണവും വിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 2005-ൽ ആണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.തെരേസിയൻ കാർമലൈറ്റ് സിസ്റ്റേഴ്സ് (CTC) സഭയുടെ കീഴിലുള്ള ജീവകാരുണ്യ സൊസൈറ്റിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു സാധാരണ സ്കൂൾ എന്നതിലുപരി, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് ഈ സ്കൂൾ വിഭാവനം ചെയ്തത്.