പരാതി പരിഹാരം

🏛️ തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിയമപരമായും ഭരണപരമായും ഉന്നയിക്കുന്നതിന് വിവിധ പരാതി പരിഹാര സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. പരാതിയുടെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ സംവിധാനത്തെ സമീപിക്കുന്നത് വേഗത്തിലും ഫലപ്രദമായും പരിഹാരം ലഭിക്കാൻ സഹായിക്കും.

⚖️ പ്രധാന പരാതി പരിഹാര മാർഗങ്ങൾ

⚖️ 1. തദ്ദേശ ഒംബുഡ്സ്മാൻ

OMBUDSMAN FOR LSGIs

  തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവ സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സ്വതന്ത്ര ജുഡീഷ്യൽ സംവിധാനമാണ്.

  • അഴിമതി
  • അധികാര ദുർവിനിയോഗം
  • കർത്തവ്യവിലോപം

⚖️ 2. തദ്ദേശ ട്രൈബ്യൂണൽ

LSGI TRIBUNAL

പഞ്ചായത്ത് ഭരണസമിതി അല്ലെങ്കിൽ സെക്രട്ടറി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്‌ക്കെതിരെ അപ്പീൽ നൽകുതിനുള്ള നിയമപരമായ സംവിധാനമാണ്.

  • അപ്പീൽ സംവിധാനം
  • ലൈസൻസ് വിഷയങ്ങൾ
  • ആസ്ഥാനം : തിരുവനന്തപുരം

💻 3. മുഖ്യമന്ത്രിയുടെ പരാതി പോർട്ടൽ

CMO PORTAL

പഞ്ചായത്ത് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഓൺലൈനായി സമർപ്പിക്കാം.

  • Online പരാതി
  • സമയബന്ധിത പരിഹാരം
  • cmo.kerala.gov.in

📱 4. കെ-സ്മാർട്ട് സിറ്റിസൺ പോർട്ടൽ

K-SMART Citizen Portal

പഞ്ചായത്ത് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും കഴിയുന്ന ഏകജാലക സംവിധാനം.

  • Online Complaint
  • Track Status
  • Digital Services

🔍 5. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ

VACB

കൈക്കൂലി, സാമ്പത്തിക ക്രമക്കേട്, സർക്കാർ ഫണ്ട് ദുരുപയോഗം തുടങ്ങിയ ഗുരുതര പരാതികൾ വിജിലൻസ് വിഭാഗത്തിന് നേരിട്ട് നൽകാവുന്നതാണ്.

  • കൈക്കൂലി പരാതികൾ
  • സാമ്പത്തിക ക്രമക്കേട്
  • സർക്കാർ ഫണ്ട് ദുരുപയോഗം


 

📌 പരാതികൾ സമർപ്പിക്കേണ്ട മുൻഗണനാ ക്രമം

ഘട്ടംതലംവിശദാംശങ്ങൾ
1പഞ്ചായത്ത് തലംപഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്ത് പ്രസിഡന്റ്
പരാതി പരിഹാര കമ്മിറ്റി 

ആദ്യമായി ഇവിടെ പരാതി നൽകുക.
2ജില്ലാ തലംജോയിന്റ് ഡയറക്ടർ (LSGD)
ഡെപ്യൂട്ടി ഡയറക്ടർ (LSGD) 

പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിക്കാത്ത പക്ഷം.
3നിയമപരമായ തലംഒംബുഡ്സ്മാൻ
ട്രൈബ്യൂണൽ 

അഴിമതി, നിയമലംഘനം, സേവനനിഷേധം തുടങ്ങിയ വിഷയങ്ങളിൽ.