പരാതി പരിഹാരം
🏛️ തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ
⚖️ പ്രധാന പരാതി പരിഹാര മാർഗങ്ങൾ
⚖️ 1. തദ്ദേശ ഒംബുഡ്സ്മാൻOMBUDSMAN FOR LSGIs തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവ സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സ്വതന്ത്ര ജുഡീഷ്യൽ സംവിധാനമാണ്.
| ⚖️ 2. തദ്ദേശ ട്രൈബ്യൂണൽLSGI TRIBUNAL പഞ്ചായത്ത് ഭരണസമിതി അല്ലെങ്കിൽ സെക്രട്ടറി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്ക്കെതിരെ അപ്പീൽ നൽകുതിനുള്ള നിയമപരമായ സംവിധാനമാണ്.
|
💻 3. മുഖ്യമന്ത്രിയുടെ പരാതി പോർട്ടൽCMO PORTAL പഞ്ചായത്ത് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഓൺലൈനായി സമർപ്പിക്കാം.
| 📱 4. കെ-സ്മാർട്ട് സിറ്റിസൺ പോർട്ടൽK-SMART Citizen Portal പഞ്ചായത്ത് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും കഴിയുന്ന ഏകജാലക സംവിധാനം.
|
🔍 5. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോVACB കൈക്കൂലി, സാമ്പത്തിക ക്രമക്കേട്, സർക്കാർ ഫണ്ട് ദുരുപയോഗം തുടങ്ങിയ ഗുരുതര പരാതികൾ വിജിലൻസ് വിഭാഗത്തിന് നേരിട്ട് നൽകാവുന്നതാണ്.
| |
📌 പരാതികൾ സമർപ്പിക്കേണ്ട മുൻഗണനാ ക്രമം
| ഘട്ടം | തലം | വിശദാംശങ്ങൾ |
|---|---|---|
| 1 | പഞ്ചായത്ത് തലം | പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റ് പരാതി പരിഹാര കമ്മിറ്റി ആദ്യമായി ഇവിടെ പരാതി നൽകുക. |
| 2 | ജില്ലാ തലം | ജോയിന്റ് ഡയറക്ടർ (LSGD) ഡെപ്യൂട്ടി ഡയറക്ടർ (LSGD) പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിക്കാത്ത പക്ഷം. |
| 3 | നിയമപരമായ തലം | ഒംബുഡ്സ്മാൻ ട്രൈബ്യൂണൽ അഴിമതി, നിയമലംഘനം, സേവനനിഷേധം തുടങ്ങിയ വിഷയങ്ങളിൽ. |