ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (HMC)
🏥 ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി
Hospital Management Committee (HMC)
കമ്മിറ്റിയെക്കുറിച്ച്
ആശുപത്രികളുടെ കാര്യക്ഷമമായ നടത്തിപ്പും വികസനവും ഉറപ്പാക്കുന്നതിനായി കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 173A വകുപ്പ്യും 2010-ലെ കേരള പഞ്ചായത്ത് രാജ് (പൊതു ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള മാനേജ്മെന്റ് കമ്മിറ്റികൾ) ചട്ടങ്ങളും അനുസരിച്ചാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നത്.
👤 അധ്യക്ഷൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
📋 കൺവീനർ
മെഡിക്കൽ ഓഫീസർ
മെഡിക്കൽ ഓഫീസർ
📅 യോഗം
മൂന്ന് മാസത്തിലൊരിക്കൽ
മൂന്ന് മാസത്തിലൊരിക്കൽ
🏦 ഫണ്ട്
അധ്യക്ഷനും മെമ്പർ സെക്രട്ടറിയും ചേർന്നുള്ള ബാങ്ക് അക്കൗണ്ട്
അധ്യക്ഷനും മെമ്പർ സെക്രട്ടറിയും ചേർന്നുള്ള ബാങ്ക് അക്കൗണ്ട്
പ്രധാന ചുമതലകൾ
- ആശുപത്രിയുടെ വികസനവും മെച്ചപ്പെട്ട സേവനവും ഉറപ്പാക്കുക.
- ആശുപത്രിയുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുക.
- വരുമാന-ചെലവ് കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിപാലിക്കുക.
- കമ്മിറ്റിയുടെ കണക്കുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാണ്.
- പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്നതോടെ കമ്മിറ്റിയുടെ കാലാവധിയും അവസാനിക്കും.
👥 കമ്മിറ്റി അംഗങ്ങൾ
| ക്രമ നം. | അംഗം / പ്രതിനിധി |
|---|---|
| 1 | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 2 | ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 3 | പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 4 | പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം |
| 5 | LSGD അസിസ്റ്റന്റ് / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് / എക്സിക്യൂട്ടീവ് എഞ്ചിനീയർ |
| 6 | പ്രദേശത്തെ KSEB എഞ്ചിനീയർ |
| 7 | പ്രദേശത്തെ KWA എഞ്ചിനീയർ |
| 8 | പഞ്ചായത്ത് ഏകകണ്ഠമായി തീരുമാനിക്കുന്ന 3 പേർ |
| 9 | സ്ഥാപനത്തിലെ രണ്ടാമത്തെ മെഡിക്കൽ ഓഫീസർ |
| 10 | ബ്ലോക്ക് പഞ്ചായത്ത് അംഗം |
| 11 | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് |
| 12 | ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് |
📌 സ്ഥിരം ക്ഷണിതാക്കൾ
ലോക്സഭാംഗം, നിയമസഭാംഗം, ദേശീയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ, ബന്ധപ്പെട്ട പ്രദേശത്തെ കുടുംബശ്രീ CDS ചെയർപേഴ്സൺ എന്നിവരെ സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തുന്നു.
PANAVALLY GRAMA PANCHAYAT
Hospital Management Committee (HMC)
Hospital Management Committee (HMC)