ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
പൗരാവകാശ രേഖ

🌿 പാണാവള്ളി ഗ്രാമപഞ്ചായത്ത്

 

📘 പൗരാവകാശ രേഖ

പൗരാവകാശരേഖ എന്നത് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, അപേക്ഷ സമർപ്പിക്കുന്ന രീതി, പരാതിനിവാരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ്. ഈ രേഖയിലൂടെ പൗരന്മാർക്ക് ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയും സേവനങ്ങൾ കൂടുതൽ സുതാര്യമായും സമയബന്ധിതമായും ലഭ്യമാക്കുന്നതിന് സഹായകമാകുകയും ചെയ്യുന്നു.