ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
ജാഗ്രത സമിതി

ജാഗ്രത സമിതി

സ്ത്രീ-ശിശു സംരക്ഷണം • അവകാശങ്ങൾ • സുരക്ഷ • പിന്തുണ

എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാ സംവിധാനം ഒരുക്കുന്നതിനായി ജാഗ്രത സമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ ആവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നു. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾക്ക് പ്രവർത്തിക്കാവുന്നതാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങൾ

1

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും അവകാശ നിഷേധത്തിനുമെതിരെ ശക്തമായ ഇടപെടലുകളും പരിഹാരത്തിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കുകയും ചെയ്യുക.

2

സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ സ്വീകരിക്കുകയും അടിയന്തര ഇടപെടലുകളിലൂടെയോ സഹായ സംവിധാനങ്ങളിലൂടെയോ പരിഹാരം ഉണ്ടാക്കുകയും ചെയ്യുക.

3

ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികളും പ്രശ്നങ്ങളും ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് എത്തിക്കുകയും തുടർപ്രവർത്തനങ്ങളിലൂടെ പരിഹാരത്തിന്റെ ഫലം താഴെത്തലം വരെ എത്തിക്കുകയും ചെയ്യുക.

4

സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുകയും സമാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങളെ ജാഗ്രത സമിതിയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സാധ്യമാക്കുകയും ചെയ്യുക.

5

സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകാത്ത സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

6

ലക്ഷ്യപ്രാപ്തിക്കായി വിവിധയിനത്തിലുള്ള കൂട്ടായ്മകൾ രൂപീകരിക്കുകയും ജനകീയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക.

7

ദുരുപയോഗം നടക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കുക.

ജാഗ്രത സമിതി ഘടന

ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന

പഞ്ചായത്തുതല ജാഗ്രത സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.

ചെയർപേഴ്സൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺ വൈസ് പ്രസിഡന്റ്
കൺവീനർ ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിതാ ശിശു വികസന വകുപ്പ്
കോ-കൺവീനർ പഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾ
  1. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
  2. അഭിഭാഷക
  3. സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
  4. എസ്.സി / എസ്.ടി വിഭാഗത്തിലെ വനിതാ പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
  5. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
  6. സി.ഡി.എസ് ചെയർപേഴ്സൺ
  7. വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
ക്ഷണിതാക്കൾ
  1. ജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി) പ്രതിനിധി
  2. വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ

പാണാവള്ളി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ

ക്രമ നമ്പർപദവിപേര്ഫോൺ നമ്പർ
1ചെയർപേഴ്സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ. ബി. ബാബുരാജ്9645641315
2വൈസ് ചെയർപേഴ്സൺ – വൈസ് പ്രസിഡന്റ്മിനി സതീശൻ9249488233
3കൺവീനർ – ഐ.സി.ഡി.എസ് സൂപ്പർവൈസർസുനിത ക്ഷപാകരന്‍9747699039
4കോ-കൺവീനർ – പഞ്ചായത്ത് സെക്രട്ടറിജയൻ ടി. വി.9447911711
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺരാഗിണി രമണൻ9048373431
6അഭിഭാഷക............................
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർലിജി മോള്‍ കെ ടി6238135162
8എസ്.സി / എസ്.ടി വിഭാഗത്തിലെ വനിതാ പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തകബബിത (എസ്.സി പ്രൊമോട്ടർ)8606367824
9പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർഡോ. റോസ് മേരി9496254650
10സി.ഡി.എസ് ചെയർപേഴ്സൺഷീന രാജേഷ്9846250137
11വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ--

വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി

വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി

തദ്ദേശഭരണതലത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപപ്പെടുത്തുന്ന ജാഗ്രത സമിതിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി. വാർഡുതല സമിതിയുടെ പൊതുയോഗം ഗ്രാമസഭയോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സൗകര്യാർത്ഥം സംഘടിപ്പിക്കാവുന്നതാണ്.

വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി ഘടന

ചെയർപേഴ്സൺ വാർഡ് മെമ്പർ / കൗൺസിലർ
വൈസ് ചെയർപേഴ്സൺ എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത
കൺവീനർ അങ്കണവാടി വർക്കർ / വർക്കറുടെ അഭാവത്തിൽ സഹായിയും, മറ്റ് വനിതാ കമ്മ്യൂണിറ്റി വർക്കർ (ആശ / എസ്.സി / എസ്.ടി പ്രമോട്ടർ / പ്രേരക്) 
ജോയിന്റ് കൺവീനർ ജോയിന്റ് കൺവീനർ

അംഗങ്ങൾ

  1. പൊതുസമ്മതനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ടയർഡ് ഉദ്യോഗസ്ഥൻ)
  2. സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ)
  3. പ്രധാന രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീയായിരിക്കണം)
  4. എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി (ഒരാൾ)

എക്സ് ഒഫീഷ്യോ അംഗങ്ങൾ / ക്ഷണിതാക്കൾ

  • വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
  • വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
  • വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക / കൗൺസിലർ
  • വാർഡ് വികസന സമിതി കൺവീനർ
  • ബാലസഭ / സഭാ പ്രസിഡന്റ്