ജല ബജറ്റ്
പാണാവള്ളിഗ്രാമ പഞ്ചായത്തില്‍ ഒരു വര്‍ഷം പെയ്ത് കിട്ടുന്ന മഴയുടെ അളവ് ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ആകെ ജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. എന്നാല്‍ എല്ലാകാലത്തും തുല്യ അളവിലല്ല മഴ ലഭിക്കുന്നത് എന്നതിനാല്‍ എല്ലാ കാലത്തും ജല ലഭ്യത ഉറപ്പാക്കാനാകാതെ പോകുന്നു. മഴ ധാരാളം ലഭിക്കുന്ന സമയത്ത് അനുയോജ്യ മാര്ഗ്ഗ ങ്ങളിലൂടെ ജല സംരക്ഷണ പ്രവര്ത്താനങ്ങൾ നടത്തി ഇതിനെ മറികടക്കാന്‍ കഴിയും. കാര്ഷിതകാവശ്യങ്ങള്ക്ക് ചില പ്രദേശങ്ങളിൽ എല്ലാ കാലവും ജലം ലഭ്യമാകണമെങ്കില്‍ ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മറ്റു ചില ഇടപെടലുകൾ കൂടി ആവശ്യമാണ്. ഇത്തരത്തില്‍ ജലസുരക്ഷ ഉറപ്പാക്കുന്ന ഒരു പ്രദേശമായി പാണാവള്ളിഗ്രാമ പഞ്ചായത്തിനെ മാറ്റാനുള്ള ഒരു ഉള്ക്കാ്ഴ്ച ലഭിക്കാൻ ഈ ജലബജറ്റ് സഹായകരമായിട്ടുണ്ട്. ഈ ജല ബജറ്റിന്റെ അടിസ്ഥാനത്തില്‍ ജല സുരക്ഷയിലേയ്ക്ക് നീങ്ങണമെങ്കിൽ സാമ്പത്തിക, സാങ്കേതിക പിന്തുണ ഉള്‍പ്പടെ വിവിധ വകുപ്പുകളിൽ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാക്കേണ്ടതുണ്ട്. ജലസേചന വകുപ്പ് ഹൈഡ്രോളജി വിഭാഗത്തിന്റെ 2013 ജൂണ്‍ മുതല്‍ 2022 മെയ് വര്ഷ്മാപിനിയിൽ നിന്നുള്ള മഴ ലഭ്യതാ വിവരങ്ങളാണ് ഈ ജലബജറ്റിനായി പരിഗണിച്ചിട്ടുള്ളത്. ഡിസംബര്‍ മാസം അവസാന 10 ദിവസം മുതൽ ഏപ്രില്‍മാസം രണ്ടാമത്തെ 10 ദിവസം വരെ ജല കമ്മിയും ബാക്കി ദിവസങ്ങളില്‍ ജലമിച്ചവുമാണ് ജലബജറ്റിൽ പ്രതിഫലിക്കുന്നത്.എന്നാല്‍ ഒരു വര്ഷത്തെ ആകെ ജല ലഭ്യത 23833444.63 ദശലക്ഷം ഘനമീറ്ററും ആകെ ജല ആവശ്യം 6354627.396 ദശലക്ഷം ഘനമീറ്ററും ആണെന്ന് ഈ ജലബജറ്റ് ബോധ്യപ്പെടുത്തുന്നു. ജനുവരി മുതല്‍ മേയ് വരെമാസങ്ങളില്‍ ജല വിനിയോഗത്തില്‍ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും ജലബജറ്റിലൂടെ വ്യക്തമാകുന്നുണ്ട്.
• കൃത്യമായ ജലസംരക്ഷണ - ജല വിനിയോഗ പ്രവര്ത്ത നങ്ങളിലൂടെ പാണാവള്ളി ഗ്രാമ പഞ്ചായത്തിന് ജല സുരക്ഷാ പഞ്ചായത്തായി മാറാന്‍ കഴിയും.
• മാര്ച്ച് , ഏപ്രില്‍,മേയ് മാസങ്ങളില്‍ കൂടി കൃഷി നടത്താനും തരിശുഭൂമിയിൽ കൂടി കൃഷി വ്യാപിപ്പിക്കാനും അധിക ജലസേചന സൗകര്യങ്ങള്‍ നടത്തേണ്ടതുണ്ട്.
• കൂടുതല്‍ ജലം ഉപയോഗിക്കുന്ന കാര്ഷിസകമേഖലകളില്‍ ജല മിതോപയോഗത്തിനാവശ്യമായ ഇടപെടല്‍ വേണം.
• സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഏര്പ്പൊടുത്തൽ, മലിന ജലത്തിന്റെ പുനഃചംക്രമണം എന്നിവയുടെ ആവശ്യകത പാണാവള്ളി ഗ്രാമ പഞ്ചായത്തില്‍ നിലനില്ക്കു്ന്നു.