അങ്കണവാടികള്‍
അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
അമ്മയുടെയും കുഞ്ഞിന്റെയും സമഗ്ര വികസനത്തിനായി
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (Integrated Child Development Services - ICDS). അങ്കണവാടികളിലൂടെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 0 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
- 0 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുക.
- കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ച ഉറപ്പാക്കുക.
- ശിശുമരണനിരക്കും പോഷകാഹാരക്കുറവും കുറയ്ക്കുക.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
- സ്കൂൾ പ്രവേശനത്തിന് മുമ്പുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകുക.
- ആരോഗ്യം, പോഷണം, ശുചിത്വം എന്നിവയെക്കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കുക.
അങ്കണവാടികളിലൂടെ ലഭ്യമാക്കുന്ന സേവനങ്ങൾ
| വിഭാഗം | ലഭ്യമാക്കുന്ന സേവനങ്ങൾ |
|---|---|
| 6 മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികൾ | അനുപൂരക പോഷകാഹാരം, അമൃതം ന്യൂട്രിമിക്‌സ്, സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ, വളർച്ചാ നിരീക്ഷണം, ആരോഗ്യ പരിശോധന എന്നിവ. |
| 3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ | അനുപൂരക പോഷകാഹാരം, സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന, വളർച്ചാ നിരീക്ഷണം എന്നിവ. |
| ഗർഭിണികൾ | അനുപൂരക പോഷകാഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തിവയ്പ്പ്, ഗർഭകാല പരിശോധന, പോഷക-ആരോഗ്യ ബോധവൽക്കരണം എന്നിവ. |
| മുലയൂട്ടുന്ന അമ്മമാർ | അനുപൂരക പോഷകാഹാരം, പ്രസവാനന്തര പരിശോധന, ആരോഗ്യ-പോഷക ബോധവൽക്കരണം, ശിശുപരിപാലന നിർദ്ദേശങ്ങൾ എന്നിവ. |
| കൗമാരക്കാരായ കുട്ടികൾ | കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷ BMI/വിളർച്ച നിർണയം, കൗമാരക്ലാസ്/കൗമാര ക്ലബുകൾ, സ്‌കൂൾ കൊഴിഞ്ഞു പോക്ക് തടയുക, സൈക്കോ സോഷ്യൽ കൗണ്‍സിലറുടെ സേവനം. |
പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സംരക്ഷണവും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY).
- ആദ്യത്തെ ജീവനുള്ള കുഞ്ഞിനായി ധനസഹായം ലഭ്യമാണ്.
- ഗർഭകാല രജിസ്ട്രേഷൻ, ആരോഗ്യ പരിശോധന, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
- അർഹരായ ഗർഭിണികൾക്ക് നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക സഹായം ലഭിക്കും.
- ആദ്യ പ്രസവത്തിന് 5000 രൂപ സഹായം,
രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.
പോഷൺ അഭിയാൻ (Poshan Abhiyaan)
ഇന്ത്യയിലെ കുട്ടികൾ, സ്ത്രീകൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരിലെ പോഷകാഹാരക്കുറവ് കുറയ്ക്കുന്നതിനായി ആരംഭിച്ച ദേശീയ പോഷണ ദൗത്യമാണ് പോഷൺ അഭിയാൻ.
- പോഷകാഹാരക്കുറവ്, വളർച്ചാ മുരടിപ്പ്, വിളർച്ച എന്നിവ കുറയ്ക്കുക.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷക നില മെച്ചപ്പെടുത്തുക.
- ജനപങ്കാളിത്തത്തോടെ പോഷകാഹാര ബോധവൽക്കരണം ശക്തിപ്പെടുത്തുക.
അടിയന്തര സഹായ നമ്പറുകൾ
| സേവനം | ഹെൽപ് ലൈൻ നമ്പർ |
|---|---|
| ചൈൽഡ് ലൈൻ (Childline) | 1098 |
| വനിത ഹെൽപ്പ് ലൈൻ (Women Help Line) | 181 |
ശ്രദ്ധിക്കുക: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മുകളിൽ നൽകിയിട്ടുള്ള ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പാണാവള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ (2026-27)
| ക്രമ നം | സെന്റർ നം. | അങ്കണവാടി വർക്കറുടെ പേര് | അങ്കണവാടിയുടെ പേര് / സ്ഥലം | വാർഡ് നം | വാർഡ് പേര് | ഫോൺ |
|---|---|---|---|---|---|---|
| 1 | 44 | രാജി | കുളങ്ങര വെളി | 13 | പൂച്ചാക്കല്‍ | 9995747878 |
| 2 | 45 | രമ്യമോൾ | ആലുങ്കൽ ഭാഗം | 12 | ആലുങ്കല്‍ ബസാര്‍ | 7902871920 |
| 3 | 46 | ബിന്ദു വി ആർ | കുഞ്ചരത്ത് | 18 | നാല്‍പ്പത്തെണ്ണീശ്വരം | 7559882153 |
| 4 | 47 | ഖദീജ ഉമ്മ | അരങ്കശ്ശേരി | 13 | പൂച്ചാക്കല്‍ | 9037132384 |
| 5 | 48 | ഷാഹിന | ഗീതാനന്ദപുരം | 11 | കൊട്ടടി | 9539423186 |
| 6 | 49 | ഉഷ എം | അഞ്ചുതുരുത്ത് | 10 | പള്ളികുളങ്ങര | 9288031428 |
| 7 | 50 | മിനി എം | ബ്ലോക്ക് ഓഫീസിന് സമീപം | 8 | ഓടംപള്ളി | 9656256191 |
| 8 | 51 | ജിനി | മലയത്തില്‍ | 10 | പള്ളികുളങ്ങര | 9947858490 |
| 9 | 52 | സീമ ടി വി | കണ്ണാട്ടുകലിങ്ക് | 8 | ഓടംപള്ളി | 9142788202 |
| 10 | 53 | രമദേവി കെ | അരയങ്കാവ് ജെട്ടി | 8 | ഓടംപള്ളി | 8086534837 |
| 11 | 54 | നീനു | പെരുമ്പളം ജംഗ്ഷൻ | 6 | മാരാപ്പള്ളി | 9072707290 |
| 12 | 55 | സുമ എം ആർ | ഓഫീസ് പറമ്പ് | 5 | വാഴത്തറവെളി | 9539952757 |
| 13 | 56 | ശ്രീപ്രീയ | കണ്ണംതറ ഭാഗം | 3 | ചേലാട്ടുഭാഗം കിഴക്ക് | 9048395617 |
| 14 | 57 | ഉഷകുമാരി എം സി | പുള്ളാറ്റുവെളി | 15 | പള്ളിവെളി | 9846145228 |
| 15 | 58 | സൗദ കെ എ | ചേലാട്ടുഭാഗം ഈസ്റ്റ് | 3 | ചേലാട്ടുഭാഗം കിഴക്ക | 6238828467 |
| 16 | 59 | റമീന പി എ | പുത്തൻപാലം | 2 | പുതിയപാലം | 9562356147 |
| 17 | 60 | വിജയശ്രീ പി എൻ | ചേലാട്ടുഭാഗം വെസ്റ്റ് | 2 | പുതിയപാലം | 9847974784 |
| 18 | 61 | ബിന്ദു | ഇലഞ്ഞിക്കൽ | 19 | കാരാളപതി | 7902804536 |
| 19 | 62 | സോഹജ | ആന്നലത്തോട് | 20 | ആന്നലത്തോട് | 9946809204 |
| 20 | 63 | സലില യു | വാലുമ്മേൽ | 20 | ആന്നലത്തോട് | 9048311882 |
| 21 | 64 | രത്നമ്മ കെ കെ | നാല്പത്തെണ്ണീശ്വരം | 19 | കാരാളപ്പതി | 9539987225 |
| 22 | 65 | ജയശ്രീ പി | പള്ളികുളങ്ങര | 10 | പള്ളികുളങ്ങര | 9645349758 |
| 23 | 66 | മഞ്ജുഷ കെ എം | ആന്നലത്തോട് II | 7 | വീരമംഗലം | 9746679164 |
| 24 | 67 | ബിന്ദു കെ എസ് | പനമ്പുകാട്ടുവെളി | 16 | തളിയാപറമ്പ് | 9142227296 |
| 25 | 68 | ഇന്ദിര പി | ഇടവഴീക്കൽ | 15 | പള്ളിവെളി | 9495823757 |
| 26 | 96 | ബിന്ദു പി | പൂച്ചാക്കൽ | 14 | ശ്രീകണ്‍ഠേശ്വരം | 6282365762 |
| 27 | 99 | യാക്കിമ ജെ കെ | പെരുമ്പളം ഫെറി | 6 | മാരാപ്പള്ളി | 8606273127 |
| 28 | 101 | നിഷ എ പി | ചിറക്കൽ | 16 | തളിയാപറമ്പ് | 7012596338 |
| 29 | 107 | പി കെ സാവിത്രി | ഉരുവംകുളത്ത് | 17 | ഇടപ്പങ്ങഴി | 8111897452 |
| 30 | 109 | ഹണി | കമ്മ്യൂണിറ്റി ഹാൾ | 13 | പൂച്ചാക്കല്‍ | 8086189113 |
| 31 | 115 | ജ്യോതിഷ്മണി | അരയങ്കാവ് ജെട്ടി | 9 | അരയങ്കാവ്ജെട്ടി | 9995085213 |
| 32 | 120 | ഫാത്തിമ അഷ്അറഫ് | ചേലാട്ടുഭാഗം | 1 | തൃച്ചാറ്റുകുളം | 9539746241 |